വീട്ടിലേക്കൊരോട്ടോ പദ്ധതി

വീട്ടിലേക്ക് സ്വന്തം വഴിയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍  " വീട്ടിലേക്കൊരോട്ടോ "പദ്ധതി ക്ക് തുടക്കമായി .

      വീട്ടിലേക്ക് സ്വന്തം വഴിയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറ്റ്യാട്ടൂര്‍പഞ്ചായത്ത് ഏറ്റെടുക്കുന്ന സാമൂഹ്യ ദൌത്യമാണിത്. പഞ്ചായത്ത് ഭരണസമിതിയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സകലരും കൈകോര്‍ക്കുന്ന ഒരു ദൌത്യമാണിത്. വഴിക്കാവശ്യമായ സ്ഥലം വിട്ടുനല്‍കേണ്ടവരുമായി കൂടിയാലോചനകളിലൂടെയാണ് തീര്‍പ്പ് കല്‍പ്പിക്കുക.ഇതിനായി ആവശ്യമായ എല്ലാവരുടേയും തീരുമാനം ഇടപെടല്‍ തേടും .