പ്രൊജക്ട് ബീക്കണ്‍ ടൌണ്‍
കണ്ണൂർ ജില്ലയിലെ ടൗണുകളുടെ ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്കരണം, ഹരിത വൽക്കരണം,പൊതുസൗകര്യങ്ങൾ , സൗന്ദര്യവൽക്കരണം ജനപങ്കാളിത്തം സുസ്ഥിര പരിപാലനം എന്നിവയിൽ മാതൃകാപരമായ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി *Project Beacon Town* എന്ന പദ്ധതി കണ്ണൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്.Aug 15 മുതൽ Oct 2 വരെ ആണ് പദ്ധതിയുടെ ഒന്നാം ഘട്ടം.
ഈ പദ്ധതിയുടെ ലോഗോ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ വച്ച് ഈ പ്രോജക്ടിന്റെ തുടക്കം എന്ന രീതിയിൽ ലോഗോ പ്രകാശനം ചെയ്തു. പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ , വൈസ് പ്രസിഡൻ്റ് എം.വി സുശീല ,സെക്രട്ടറി പി.എം ബിന്ദു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.